രാഹുൽ മാങ്കുട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്, നാളെ രാത്രി ക്ളിഫ്ഹൗസ് മാര്‍ച്ച്

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കുട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിക്കാൻ യൂത്ത് കോൺഗ്രസ്. നാളെ
ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്താനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.
സമരജ്വാല എന്ന പേരിൽ സംഘടിപ്പിക്കുന്ന മാർച്ച്
രാത്രി എട്ടുമണിക്കാണ്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ മാർച്ചിൽ പങ്കെടുക്കും.ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും തുടരും.ജനുവരി 12 വെള്ളിയാഴ്ച്ച കോട്ടയം, കണ്ണൂർ ജില്ലകളിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചികിത്സ സംബന്ധിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവനക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. വരുംദിവസങ്ങളിൽ തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് വക്കീൽ നോട്ടീസ് അയക്കും.