കൊല്ലം .മക്കളെ കൊന്നശേഷം പിതാവ് തൂങ്ങി മരിച്ചു. കൊല്ലത്ത് കപ്പലണ്ടിമുക്കിന് സമീപമാണ് നടുക്കുന്ന സംഭവം. കുടുoബവഴക്കിനെ തുടർന്ന് രണ്ട് മക്കളെ കൊന്നശേഷം പിതാവ് തൂങ്ങി മരിക്കുകയായിരുന്നു.
പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81 ൽ ജോസ് പ്രമോദ്( 41) മകൻ
ദേവനാരായണൻ( 9) മകൾ ദേവനന്ദ (4)
എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കുകയാണെന്ന് പറഞ്ഞ് ജോസ് പ്രമോദ് , സഹോദരനും ഭാര്യയ്ക്കും രാത്രി മൊബൈൽ സന്ദേശം അയച്ചു. കുട്ടികളെ സ്റ്റെയര്‍കേസിന്‍റെ ഹാന്‍ഡ്റെയിലില്‍ കെട്ടികത്തൂക്കിയ നിലയിലാണ്. ജോസ് പ്രമോദ് മുറിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു.