വീടിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

Advertisement

കോട്ടയം അടിച്ചിറയിൽ വീടിനുള്ളിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി.
അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴുത്ത് മുറിച്ച നിലയിൽ ഭാര്യയാണ് മൃതദേഹം കണ്ടെത്തിയത് . അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.



ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് ലൂക്കോസിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൂക്കോസിന്റെ ഭാര്യ ലിൻസാണ് കഴുത്തറുത്ത് ബെഡ്‌റൂമിൽ കിടക്കുന്ന നിലയിൽ ലൂക്കോസിന്റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്, മകൻ ക്ലിൻസിനെയും, അയൽവാസികളെയും വിവരം അറിയിച്ചു. ഇവരാണ് ഗാന്ധിനഗർ പൊലീസിനെ വിളിച്ചത്. . പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം പ്രാഥമിക പരിശോധന നടത്തിയപ്പോഴാണ് മൃതദേഹത്തിന്റെ കഴുത്തിലെ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു നിന്നും വിദേശത്തു നിന്നും കൊണ്ടു വന്ന കത്തിയും കണ്ടെത്തി. ഈ കത്തി ഉപയോഗിച്ചാണ് കഴുത്ത് മുറിച്ചതെന്നു വിലയിരുത്തൽ .

അബുദാബിയിൽ ഓയിൽ കമ്പനിയിൽ എൻജിനീയറായ ഇദ്ദേഹം കഴിഞ്ഞ മെയിലാണ് ജോലി അവസാനിപ്പിച്ച് നാട്ടിൽ എത്തിയത്. നാളെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയത്തിന് കണ്ണൂരിൽ പോകാനിരിക്കെയാണ് ദുരൂഹ മരണം ഉണ്ടായത്. സംഭവത്തിൽ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.