കഴക്കൂട്ടം എസിപിക്ക് എതിരെ കേസെടുത്ത് കോടതി

Advertisement

കഴക്കൂട്ടം എസിപിക്ക് എതിരെ കേസെടുത്ത് കോടതി. 75 കാരിയെയും മകനെയും കള്ളക്കേസില്‍ കുടുക്കിയതിനാണ് എസിപി ഡി.കെ പൃഥ്വിരാജിനെതിരെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തത്.
75 വയസുകാരിയെയും മകനെയും കള്ളക്കേസില്‍ കുടുക്കിയെന്ന പരാതിയിലാണ് നടപടി. 2016 ലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. അന്യായമായി തടവില്‍ വെയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.

Advertisement