മകരപ്പൊങ്കല്‍; സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി

Advertisement

മകരപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്ത് 15ന് ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാടിനോട് ചേര്‍ന്നുള്ള ജില്ലകള്‍ക്കാണ് അവധി.
അതേസമയം, പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ. യശ്വന്ത്പുരിനും കൊച്ചുവേളിക്കുമിടയിലാകും പ്രത്യേക ട്രെയിന്‍ സര്‍വീസ്. റിസര്‍വേഷന്‍ വെള്ളിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.