യൂത്ത് കോൺഗ്രസ് കണ്ണൂർ കലക്ടേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

Advertisement

കണ്ണൂർ:
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കണ്ണൂർ കലക്ടറേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രവർത്തകർക്കും പോലീസിനും സംഘർഷത്തിൽ പരുക്കേറ്റു.

കോട്ടയത്തും യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം നടന്നിരുന്നു. കോട്ടയം എസ് പി ഓഫീസിലേക്കായിരുന്നു മാർച്ച്. ഇവിടെയും പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമം നടത്തി. ഇന്ന് രാത്രി എട്ട് മണിക്ക് ക്ലിഫ് ഹൗസിലേക്ക് സമരജ്വാല എന്ന പേരിൽ നൈറ്റ് മാർച്ചും യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.