വായ്പ എഴുതി തള്ളാമെന്ന് മന്ത്രിയുടെ ഉറപ്പ്: ഓമനയുടെ പ്രതിഷേധം അവസാനിപ്പിച്ചു

Advertisement

ആലപ്പുഴ:കുട്ടനാട്ടിൽ സാമ്പത്തിക പ്രസിസന്ധി മൂലം ആത്മഹത്യ ചെയ്ത കർഷകൻ കെ ജി പ്രസാദിൻ്റെ ഭാര്യ ഓമന SC/ST കോർപറേഷൻ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു. സുരേഷ് ഗോപി നൽകിയ വായ്പ കുടിശ്ശിക തുകയായ 45,000 രൂപയുമായി ലോൺ ക്ലോസ് ചെയ്യാൻ എത്തിയപ്പോൾ പണമടച്ച് ആധാരം തിരികെ എടുക്കാൻ കഴിയാത്തതിനെത്തുടർന്നായിരുന്നു ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം. തുടർന്ന് വായ്പാ കുടിശ്ശിക എഴുതി തള്ളാമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ സുരേഷ് ഗോപിക്ക് ഉറപ്പ് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ചു

പട്ടികജാതി പട്ടികവർഗ്ഗ വികസന ഓഫീസിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെത്തുടർന്നാണ് കർഷകൻ്റെ ഭാര്യ ഓമന വായ്പാ കുടിശിഖ അടച്ച് ആധാരം തിരികെ വാങ്ങാൻ എത്തിയത്. എന്നാൽ മന്ത്രി തന്നെ നേരിട്ട് ജപ്തി നടപടികൾ മരവിപ്പിച്ച വിഷയമായതിനാൽ സർക്കാർ നിർദ്ദേശാനുസരണം ആധാരം തിരികെ നൽകാം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. തുടർന്ന് BJP നേതാക്കൾക്കൊപ്പം ഓമന പട്ടികജാതി വികസന ഓഫീസിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു

പിന്നീട് സുരേഷ് ഗോപി മന്ത്രി കെ രാധാകൃഷ്ണനുമായി സംസാരിക്കുകയും കർഷകൻ്റെ കുടുംബത്തിൻ്റെ വായ്പ എഴുതി തള്ളാമെന്ന് മന്ത്രി ഉറപ്പുനൽകുകയും ചെയ്തുവെന്നു BJP ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ അറിയിച്ചു

ഉടൻ തന്നെ വായ്പ എഴുതി തള്ളി ആധാരം തിരികെ നൽകിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്ന് ബി ജെ പി നേതാക്കൾ അറിയിച്ചു.

Advertisement