അപ്പു സ്പോർട്സിം​ഗ് ക്ലബ്ബിൽ ഫുട്ബോൾ പരിശീലനം

Advertisement

തേവലക്കര: അപ്പു സ്പോർട്ടിങ്സ് ഫുട്ബോൾ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്ക് തെരഞ്ഞെടുപ്പ് നടത്തുന്നു. ജനുവരി പതിനാലിന് ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്കാണ് സെലക്ഷൻ നടക്കുന്നത്.

താത്പര്യമുള്ളവർ രാവിലെയെത്തി രജിസ്ട്രേഷൻ നടത്തണമെന്ന് ഭാരവാഹികൾ അറിയിച്ചു. രണ്ടരയ്ക്ക് രക്ഷകർത്താക്കൾ കുട്ടികളെയും കൂട്ടി തേവലക്കര ഹൈസ്കൂൾ ഗ്രൗണ്ടിൽ എത്തുക ഫുട്ബോൾ കിറ്റ് കരുതുക ( ബൂട്ട്,ജേഴ്‌സി,സ്റ്റോക്കിൻസ് ) ഫുട്ബാൾ കളിക്കാൻ ആവശ്യം ആയ
എല്ലാ കൊണ്ട് വരണമെന്ന് ക്ലബ്ബ് അധികൃതർ അറിയിച്ചു.

കോഴിക്കോട് സെപ്റ്റ് സെന്ററിന്റെ കൊല്ലം ജില്ലയിലെ ആദ്യത്തെ സെന്റർ ആണ് അപ്പു സ്പോർട്ടിങ്സ്. വർഷങ്ങളായി തേവലക്കര ഹൈസ്കൂൾ മൈതാനത്ത് അപ്പു സ്പോർട്സിങിന്റെ അഭിമുഖ്യത്തിൽ പരിശീലനം നൽകി വരുന്നു. വിദേശത്തടക്കമുള്ള ക്ലബ്ബിലേക്ക് ഇവിടെ പരിശീലനം നടത്തിയവർ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

രജിസ്ട്രേഷൻ ഫീസ് 250 രൂപ, ആധാർ പാസ്പോർട്ട്‌ സൈസ് ഫോട്ടോ 2 എണ്ണം എന്നിവ കരുതുക.
രാധാകൃഷ്ണൻ പിള്ളയാണ് പരിശീലകൻ കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള നമ്പരുകളിൽ ബന്ധപ്പെടുക.

94464 51650
6282516863
99955 91722