കൊച്ചി.തിരുവനന്തപുരത്ത് ഗവർണറെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് കൗണ്‍സിലിംങ്, ജാമ്യം അനുവദിച്ച് ഹൈക്കോടതി. ഉപാധികളോടെയാണ് ഏഴ് എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ജില്ല വിട്ട് പോകരുതെന്നും വിദ്യാർഥികൾ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ കൗൺസിലിങിന് വിധേയമാകണമെന്നുമാണ് ഉപാധി.
നേരത്തെ പ്രതികളുടെ അറ്റൻഡൻസ് ഷീറ്റ് ഉൾപ്പടെ കോടതി പരിശോധിക്കുകയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഓൺലൈനിൽ വിളിച്ചു വരുത്തി അവരുടെ ഭാഗം കേൾക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. പ്രതിഷേധത്തിനിടെ ഗവർണറുടെ കാറിന് നാശനഷ്ടമുണ്ടായെന്ന് സർക്കാർ അറിയിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമെന്നോണം 76000 രൂപ എസ്എഫ്‌ഐ പ്രവർത്തകർ കെട്ടി വയ്ക്കണം.