മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

Advertisement

തിരുവനന്തപുരം.യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നൈറ്റ് മാർച്ച് സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസ്. രാജ്ഭവൻ പരിസരത്തു നിന്നാരംഭിച്ച മാർച്ച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. പോലീസിനു നേരെ നേരിയതോതിൽ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞ പ്രവർത്തകർ മുഖ്യമന്ത്രിയുടെയും ഡിവൈഎഫ്ഐയുടെയും ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഫ്ലക്സ് ബോർഡിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചെളി വാരിയെറിയുകയും ചെയ്തു.