ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്‍റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്‍റെ ഭാര്യയുടെ മൊഴി

Advertisement

കൊച്ചി . കൈവെട്ട് കേസിലെ മുഖ്യപ്രതി സവാദിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഭാര്യ പിതാവിന് അറിയാമായിരുന്നുവെന്ന നിഗമനത്തിൽ അന്വേഷണ സംഘം. ബന്ധുക്കൾ എതിർത്തിട്ടും പിതാവിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വിവാഹമെന്ന് സവാദിന്റെ ഭാര്യയുടെ മൊഴി. കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് പിതാവ് പറഞ്ഞുവെന്നും മൊഴിയിൽ. പൊലീസിനോടാണ് സവാദിന്റെ ഭാര്യ ഈ കാര്യം വെളിപ്പെടുത്തിയത്. കർണാടക ഉള്ളാളിലെ ദർഗയിൽ വെച്ചാണ് സവാദിനെ പരിചയപ്പെട്ടതെന്നും, മുൻകാല കാര്യങ്ങൾ അറിയില്ല എന്നുമായിരുന്നു സവാദിന്റെ ഭാര്യ പിതാവ് അബ്ദുറഹ്മാന്റെ പ്രതികരണം. അബ്ദുറഹ്മാന് എസ് ഡി പി ഐ ബന്ധമുണ്ടെന്ന് നേരെത്തെ വ്യക്തമായിരുന്നു.

Advertisement