സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും

Advertisement

തിരുവനന്തപുരം:
സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് തുടങ്ങും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നവകേരള സദസിന്റെ വിലയിരുത്തലുമാകും യോഗത്തിന്റെ പ്രധാന അജണ്ട. നവകേരള സദസ് പ്രതീക്ഷിച്ചതിനേക്കാൾ വിജയമായിരുന്നു എന്നാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്.

യാത്ര കാരണം തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുമുന്നണി സംവിധാനത്തെ ചലിപ്പിക്കാനായി എന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചർച്ചകൾ രണ്ട് ദിവസങ്ങളായി ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടാകും. എംടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനം, അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ തുടങ്ങിയ വിഷയങ്ങളും ചർച്ചയുടെ ഭാഗമായി വരും.