എം വി ഗോവിന്ദന് യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ്അയച്ചു

Advertisement

തിരുവനന്തപുരം. മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവനയിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് യൂത്ത്കോൺഗ്രസ്സ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ്
അയച്ചു.ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാണ്
ആവശ്യം.യഥാർഥ വിവരങ്ങൾ കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റിനെ വ്യാജമെന്ന് പൊതുമണ്ഡലത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് എം.വി.ഗോവിന്ദൻ ശ്രമിച്ചത്.പൊതുപ്രവർത്തകൻ എന്ന നിലയിൽ മാനഹാനിയുണ്ടാക്കി.വാർത്താ സമ്മേളനം വിളിച്ച് എം.വി ഗോവിന്ദൻ മാപ്പു പറയണമെന്നും നോട്ടിസിൽ ആവശ്യപ്പെടുന്നു.
നാളെ രാവിലെ 10.30ക്കു എകെജി സെന്ററിൽ
എം.വി ഗോവിന്ദൻ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.