ബവ്കോ ഔ‌ട്ട്‌ലെറ്റില്‍ നിന്നു ജീവനക്കാരൻ പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാന്‍

Advertisement

ബവ്കോ ഔ‌ട്ട്‌ലെറ്റില്‍ നിന്നു ജീവനക്കാരൻ പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാന്‍ വേണ്ടി. പത്തനംതിട്ട കൂടല്‍ ബീവറേജസിലെ ജീവനക്കാരന്‍ അരവിന്ദാണ് കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കിലടയ്ക്കേണ്ട പണം തട്ടിയെടുത്തത്. 81.6 ലക്ഷം രൂപയാണ് അരവിന്ദ് തട്ടിയെടുത്തത്. കേസില്‍ പ്രധാന പ്രതിയായ അരവിന്ദിനെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. പണം പോയത് യശ്വന്ത്പൂര്‍ സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്കാണ്. ഇവരും കേസിലെ പ്രതികളായേക്കും. 22.5 ലക്ഷം രൂപയാണ് അക്കൗണ്ടുകളില്‍ ബാക്കിയുളളത്. വീഴ്ചവരുത്തിയതിന് ജില്ലാ ഓഡിറ്റ് ടീമിലുള്ള എല്ലാവരേയും സ്ഥലം മാറ്റിയിരുന്നു.

Advertisement