കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം ഗര്‍ഭിണിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു

Advertisement

കോഴിക്കോട്. കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ യുവതിയെ കാറ് ഇടിച്ച് ഗർഭസ്ഥ ശിശു മരിച്ചു.കടലുണ്ടി കടവ് സ്വദേശി അനീഷ റാഷിദ് ദമ്പതികളുടെ ഗർഭസ്ഥ ശിശുവാണ് മരിച്ചത്.കണ്ണൂർ സ്വദേശി ശ്രീരാഗ ന് എതിരെയാണ് കേസ്.മനപ്പൂർവമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.ഫറോക്ക് പൊലീസിന്റേതാണ് നടപടി.യുവാവും കാറും കസ്റ്റഡിയിലാണ്.

രാവിലെ കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപമുള്ള ലാബിൽ രക്ത പരിശോധനയ്ക്ക് മാതാവിനോടൊപ്പം പോവുകയായിരുന്നു
അനീഷ.ഇതിനിടയിൽ കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലേക്ക് പോകുന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അനീഷയെ ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച
സർജറിക്ക് വിധേയമാക്കിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു.