തൃശൂരില്‍ വീട് കുത്തിപ്പൊളിച്ച് വന്‍ കവര്‍ച്ച

Advertisement

തൃശ്ശൂര്‍. വീട് കുത്തി തുറന്നു 9 പവൻ സ്വർണവും 50,000 രൂപയും കവര്‍ന്നു. മുണ്ടത്തിക്കോട് സ്വദേശി സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി ആയിരുന്നു മോഷണം. വീട്ടുകാർ മാളയിലുള്ള മകളുടെ വീട്ടിൽ പോയ തക്കം നോക്കിയാണ് മോഷ്ടാവ് വീട്ടില്‍ കയറിയത്. ഇന്ന് ഉച്ചയോടെ സുരേഷും ഭാര്യയും തിരികെ വീട്ടിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുന്‍വശത്തെ വാതിലിന്‍റെ പൂട്ട് പൊളിച്ച് വാതിലുകള്‍ തുറന്ന് കിടക്കുന്ന നിലയിലായിരുന്നു.മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം.