പണി വരുന്നുണ്ട് അവറാച്ചാ,സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി കൂടുതൽ കർക്കശമാക്കും, കെ ബി ഗണേഷ് കുമാർ

Advertisement

കൊല്ലം. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടി കൂടുതൽ കർക്കശമാക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ .ലൈസൻസ് ലഭിക്കുന്നതിനുള്ള നടപടികളിൽ സമഗ്രമായ മാറ്റം വരുത്തുo.30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി.ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും.

വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.
ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല.ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു.ഫ്രീക്കന്മാരെ അവഗണിക്കില്ല.അവരുടെ കഴിവുകൾ കാണിക്കാൻ പ്രത്യേകം സ്ഥലം കണ്ടെത്തണമെന്നും മന്ത്രി.റോഡിൽ അഭ്യാസം പാടില്ല.

ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം.ലോറികളിലെ നമ്പർ പ്ലേറ്റ് വിസിബിൾ ആയിരിക്കണമെന്നും കെ ബി ഗണേഷ് കുമാർ.കെ എസ് ആർ ടി സി ബസുകൾ പൂർണ്ണമായും ലാഭത്തിൽ ഓടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പേര് വെക്കാനോ, ആംഡബരത്തിനോ വേണ്ടി കെ എസ് ആർ ടി സി ബസുകൾ ഇനി എവിടേക്കും ഓടില്ല.കെ എസ് ആർ ടി സി ജീവനക്കാരോട് പറയാനുള്ളത് കത്തായി ജീവനക്കാർക്ക് അയക്കുമെന്നും മന്ത്രി.