കൊച്ചി.ചട്ടലംഘനത്തിന് എക്സാലോജിക്കിനെതിരെ മുൻപും നടപടിയെന്ന് രേഖകള്‍. കോർപ്പറേറ്റ് മന്ത്രാലയം മുൻപ് രണ്ടു ലക്ഷം രൂപ പിഴയിട്ടിരുന്നു.
കമ്പനികാര്യ മന്ത്രാലയത്തെ അറിയിക്കാതെ ഓഫീസ് പൂട്ടിയതിനായിരുന്നു നടപടി. കൊവിഡ് ആയതിനാൽ പൂട്ടി എന്നായിരുന്നു കമ്പനി വിശദീകരണം. എന്നാൽ ചട്ടങ്ങൾ പാലിക്കാതെയാണ് കമ്പനി പൂട്ടിയതെന്നു കണ്ടെത്തി. ഒരു ലക്ഷം രൂപ കമ്പനിക്കും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും പിഴയിട്ടിരുന്നു. എക്സാലോജിക് നഷ്ടത്തിൽ ആയിരുന്നുവെന്നും വിശദീകരണം
2019 – 2020 ൽ കമ്പനി 17 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു. 2020 ൽ കമ്പനി പൂട്ടുന്നത് വരെ 7 ലക്ഷം രൂപ നഷ്ടത്തിൽ ആയിരുന്നുവെന്നും വിശദീകരിച്ചിരുന്നു