വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണം

Advertisement

കൊച്ചി.സംസ്ഥാനത്തെ വ്യാപാരമേഖലയെ പ്രതിസന്ധിയിലാക്കുന്ന സർക്കാർ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭO നടത്തും. ഓൺലൈൻ വ്യാപാര കടന്നു കയറ്റവും, സംസ്ഥാന സർക്കാർ നിലപാടുകളും, സംസ്ഥാന വ്യാപാരമേഖലയ്ക്ക് തിരിച്ചടിയാണെന്നും സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം പ്രതിഷേധം നടത്തുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതിയറിയിച്ചു.ഇതിന്റെ ഭാഗമായി ഈ മാസം 29 മുതൽ ഫെബ്രുവരി 13 വരെ വ്യാപാര സംരക്ഷണയാത്ര നടത്തുമെന്നും ഭാരവാഹികൾ.