കരാറുകാരുടെ സമരം സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറാകുന്നു

Advertisement

കുടിശ്ശിക തീര്‍ക്കുന്നതില്‍ സപ്ലൈകോ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് റേഷൻ കടകളില്‍ സാധനങ്ങളെത്തിക്കുന്ന കരാറുകാര്‍ സമരം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണം താറുമാറായി. വിതരണക്കാരുടെ അനിശ്ചിതകാല സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്‌ച സപ്ലൈക്കോ സംഭരണകേന്ദ്രങ്ങളിലേക്കുള്ള വിതരണം തടസപ്പെട്ടിരുന്നു. എഫ്‌സിഐയിൽ നിന്നുള്ള ധാന്യ സംഭരണവും തിങ്കളാഴ്‌ച മുതൽ മുടങ്ങും.
പല റേഷൻകടകളിലും ഈ മാസത്തേക്കുള്ള ഭക്ഷ്യധാന്യം പൂർണമായും എത്തിയിട്ടില്ല. ​ഗോതമ്പും ആട്ടയുമാണ് കൂടുതൽ ലഭിക്കാനുള്ളത്. ചിലയിടങ്ങളിൽ അരിയും കിട്ടാനുണ്ട്. മഞ്ഞ, പിങ്ക്, കാർഡുകാർക്കുള്ള ധാന്യങ്ങൾക്കാണ് ക്ഷാമം.