തല്ലും തലോടലും ഒരുമിച്ച് പോകില്ല,ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി

Advertisement

കൊച്ചി.ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി . ഫാദർ ജേക്കബ് ജി പാലയ്ക്കാപ്പിള്ളി ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കടുത്ത വിമർശനം ഉള്ളത്. കേരളത്തിൽ ബിജെപിയുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയുമെന്നും ഒരു വശത്ത് വിരുന്നൊരുക്കുന്ന ബിജെപി മറുവശത്ത് ഭീഷണിപ്പെടുത്തുകയാണെന്നും ലേഖനത്തിൽ പറയുന്നു.

തല്ലും തലോടലും ഒരുമിച്ച് പോകില്ലെന്ന പേരിലെഴുതിയ ലേഖനത്തിലാണ് ബിജെപിയെ കെസിബിസി വിമർശിക്കുന്നത് . ഇന്ത്യയിൽ ക്രൈസ്തവ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവരുന്നുവെന്ന് വിവിധ സംഘടനകളുടെ പഠനങ്ങൽ ചൂണ്ടിക്കാട്ടിയാണ് ലേഖനം തുടങ്ങുന്നത്. പത്തു വർഷത്തിനിടയിൽ ക്രൈസ്തവിഭാഗങ്ങൾക്കെതിരായ ഇരട്ടിയായി അക്രമങ്ങൾ വർദ്ധിച്ചു. ഭൂരിഭാഗം അക്രമങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആണ് . ഇത്തരം അപകടകരമായ അവസ്ഥ രാജ്യത്തുടനീളം വ്യാപകമാണെന്നാണ് പ്രധാന വിമർശനം. ഒരുവശത്ത് ഇങ്ങനെ നടക്കുമ്പോൾ ക്രൈസ്തവ സമൂഹവുമായി അടുക്കാൻ ബിജെപി ശ്രമിക്കുകയാണ് . എന്നാൽ നീക്കത്തിന് സഭയുടെ പിന്തുണയില്ലെന്നും KCBC വ്യക്തമാക്കി.
ക്രൈസ്തവ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തുകയും നിയമങ്ങൾ ഉപയോഗിച്ച് കെണിയിൽ അകപ്പെടുത്തുകയും ചെയ്യുന്നു.
ദേശീയ ബാലാവകാശ കമ്മീഷൻ ക്രൈസ്തവ സ്ഥാപനങ്ങളെ വേട്ടയാടുന്നു.
മതപരിവർത്തന നിരോധന നിയമവും ദുരുപയോഗം ചെയ്യുന്നു. മണിപ്പൂരിൽ ഗോത്ര കലാപത്തിന്റെ പേരിൽ ക്രൈസ്തവരെ ഉന്മൂലനം ചെയ്യാനുള്ള ശ്രമമാണ് നടന്നത്.
ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറും ബിജെപി മുഖപത്രമായ കേസരിയുംക്രൈസ്തവ വിദ്വേഷം ഉൾക്കൊള്ളുന്ന ലേഖനങ്ങളാണ് പ്രസിദ്ധീകരിക്കുന്നതെന്നും വിമർശമുണ്ട്.
ക്രൈസ്തവർ കടുത്ത അരക്ഷിതാവസ്ഥയിലാണ്. ഇതിന് നേതൃത്വം ഭരണകൂടങ്ങൾ വ്യക്തമായ വിശദീകരണ സമൂഹത്തിന് നൽകണമെന്നും ലേഖനത്തിൽ പറയുന്നു.