അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ

Advertisement

അമൃത എക്സ്പ്രസിൽ 24 കാരിയായ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.
കോഴിക്കോട് സ്വദേശി അഭിലാഷി നെയാണ് കോട്ടയം റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ശനിയാഴ്ച മധുരയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അമൃത എക്സ്പ്രസിൽ ആയിരുന്നു സംഭവം.
ജനറൽ കമ്പാർട്ട്മെന്റിൽ വച്ച് പ്രതി യുവതിയോട് അപമര്യാദയായി പെരുമാറുകയും ലൈംഗികാതിക്രമം കാട്ടുകയും ആയിരുന്നു എന്നാണ് പരാതി.

Advertisement