പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും

Advertisement

പതിനേഴാം തീയതി ഗുരുവായൂരില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തൃപ്രയാര്‍ ശ്രീ രാമ ക്ഷേത്രത്തിലും ദര്‍ശനം നടത്തിയേക്കും. ഇതിന്റെ ഭാഗമായി പോലീസും, എസ്പിജിയും തൃപ്രയാര്‍ ക്ഷേത്രത്തില്‍ സുരക്ഷാ പരിശോധന നടത്തി. ഗുരുവായൂരിലെ സന്ദര്‍ശനത്തിനുശേഷം റോഡ് മാര്‍ഗ്ഗമോ, ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമോ ആയിരിക്കും തൃപ്രയാറില്‍ പോവുക. എസ്പിജിയുടെ സുരക്ഷ അനുമതി കിട്ടിയാല്‍ മാത്രമേ സന്ദര്‍ശനം ഔദ്യോഗികമായി പ്രഖ്യാപിക്കൂ. അതിനിടെ ഗുരുവായൂരില്‍ എസ്പിജി സംഘവും, ജില്ലാ കളക്ടറും, പോലീസും, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം ചേര്‍ന്നു. നേരത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് 6 മണി മുതല്‍ 9 മണി വരെയുള്ള വിവാഹങ്ങളുടെ സമയം മാറ്റിയിരുന്നു.

Advertisement