തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം

Advertisement

തിരുവനന്തപുരം . തല ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഏഴു വയസ്സുകാരന് ദാരുണാന്ത്യം.

മാതാവിനൊപ്പം ഓട്ടോയിൽ സഞ്ചരിക്കവെയായിരുന്നു അപകടം.

വെഞ്ഞാറമൂട് വൈഷ്ണവത്തിൽ ദീപു – ശാന്തി കൃഷ്ണ ദമ്പതികളുടെ മകൻ വൈഷ്ണവാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 3 മണിയോടെ വെമ്പായം മൂന്നാനക്കുഴിയിൽ വച്ചായിരുന്നു അപകടം.

സംഭവത്തിൽ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement