രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ ഇന്നും ശക്തമായ പ്രതിഷേധം

Advertisement

തിരുവനന്തപുരം. രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരും. കാസർകോട്, ആലപ്പുഴ ജില്ലകളിലാണ് ഇന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം. കാസർകോട് ആർഡിഒ ഓഫീസിലേക്കും ആലപ്പുഴയിൽ കലക്ടറേറ്റിലേക്കുമാണ് പ്രവർത്തകർ മാർച്ച് നടത്തുക. ബുധനാഴ്ച യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് നൈറ്റ് മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ആയിരിക്കും മാർച്ച് ഉദ്ഘാടനം ചെയ്യുക. അതേസമയം രാഹുലിന് ജാമ്യം ലഭിക്കുന്നവരെ ചെറുതും വലുതുമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.