വാർത്താനോട്ടം

Advertisement

2024 ജനുവരി 15 തിങ്കൾ

BAEAKlNG NEWS

👉സംഗീത സംവിധായകൻ കെ ജെ ജോയ് ( 77) ചെന്നൈയിൽ അന്തരിച്ചു.സംസ്ക്കാരം ബുധനാഴ്ച

👉പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ടോടെ സന്നിധാനത്ത് എത്തും

👉 ഹൈദ്രാബാദിൽ ബൈക്കിൽ വരവെ ചൈനീസ് പട്ടം കുരുങ്ങി കഴുത്ത് മുറിഞ്ഞ് സൈനികൻ മരിച്ചു. കാഗിത്തല കോട്ടേശ്വർ റെഡ്ഡി എന്ന 30കാരനാണ് മരിച്ചത്.

🌴കേരളീയം🌴

🙏തൈപ്പൊങ്കല്‍ പ്രമാണിച്ച് ആറു ജില്ലകളില്‍ ഇന്ന് അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി. കെഎസ്ഇബി ഓഫീസുകള്‍ക്കും അവധിയാണ്.

🙏മകരവിളക്ക് ആഘോഷം ഇന്ന്. തിരക്ക് നിയന്ത്രിക്കുന്നതിനു വെര്‍ച്ച്വല്‍ ക്യൂ രജിസ്ട്രേഷന്‍ നടത്തിയ 50,000 പേര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ. സന്നിധാനത്തും പരിസരത്തും മകരവിളക്ക് ദര്‍ശനത്തിനായി എത്തിയ തീര്‍ത്ഥാടകര്‍ ശാലകള്‍ കെട്ടി കാത്തിരിക്കുകയാണ്.

🙏മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജികിനെതിരെയുള്ള കേന്ദ്ര അന്വേഷണം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പിണറായി വിജയന്റെ മകളെന്ന നിലയിലാണ് അന്വേഷണം.

🙏കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രതി തടവു ചാടി. മയക്കുമരുന്നു കേസില്‍ പത്തു വര്‍ഷത്തേക്കു ശിക്ഷിക്കപ്പെട്ട കോയ്യോട് സ്വദേശി ഹര്‍ഷാദാണു തടവു ചാടിയത്. രാവിലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ് ബൈക്കിന്റെ പിറകില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

🙏നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.ജി. മനുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുന്‍കൂര്‍ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

🙏പത്തനംതിട്ട മൈലപ്രയിലെ വ്യാപാരിയെ കടയില്‍ കയറി കൊലപ്പെടുത്തി മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. തമിഴ്നാട് സ്വദേശി മുത്തുകുമാറാണ് (26) പിടിയിലായത്. തമിഴ്നാട് വിരുതനഗര്‍ ശ്രീവിള്ളിപുത്തൂരില്‍ ചുടുകാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

🙏കൊല്ലം തൊടിയൂരില്‍ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനുള്ള ചര്‍ച്ചയ്ക്കിടയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേലിനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ രണ്ടു പ്രതികള്‍ കൂടി പിടിയില്‍. ശാസ്താംകോട്ട സ്വദേശികളും സഹോദരങ്ങളുമായ ഫൈസലും മുസ്സമ്മലുമാണ് അറസ്റ്റിലായത്.

🙏തിരുവനന്തപുരത്ത് ഓട്ടോറിക്ഷയില്‍ തല പുറത്തിട്ടു സഞ്ചരിക്കവേ ഇലക്ട്രിക് പോസ്റ്റില്‍ തല ഇടിച്ച് ഏഴു വയസ്സുകാരന്‍ മരിച്ചു. വെഞ്ഞാറമൂട് വൈഷ്ണവത്തില്‍ ദീപു-ശാന്തി കൃഷ്ണ ദമ്പതികളുടെ മകന്‍ വൈഷ്ണവാണ് മരിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരിലെ ഥൗബലില്‍ ആവേശോജ്വലമായ തുടക്കം. നീതിക്കായുള്ള പോരാട്ടം സാവകാശം വിജയത്തിലെത്തുമെന്ന് യാത്ര ഫ്ളാഗ് ഓഫ് ചെയ്ത എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

🙏രാഹുല്‍ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ കണ്‍വീനറാകണമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തനിക്കു താത്പര്യമില്ലെന്നും ജോഡോ യാത്രയുടെ തിരക്കിലാണെന്നും രാഹുല്‍ ഗാന്ധിയുടെ പ്രതികരിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒഴിഞ്ഞു മാറി. എല്ലാ കക്ഷികളും അംഗീകരിച്ചെങ്കില്‍ മാത്രമേ പദവി ഏറ്റെടുക്കൂവെന്നാണ് നിതീഷ്‌കുമാറിന്റെ നിലപാട്.

🙏പണി പൂര്‍ത്തിയാകാത്ത അയോധ്യാ രാമക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തരുതെന്ന് ജ്യോതിര്‍മഠ് ശങ്കരാചാര്യര്‍. ആചാര വിധികള്‍ ലംഘിച്ചു ചടങ്ങുകള്‍ നടത്തരുത്. അപൂര്‍ണമായ ക്ഷേത്രത്തില്‍ നടത്തുന്ന പ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്നും ജ്യോതിര്‍മഠ് ശങ്കരാചാര്യര്‍ അവിമുക് തേശ്വരാനന്ദ സരസ്വതി വ്യക്തമാക്കി.

🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവര്‍ക്ക് സമ്മാനമായി ‘രാംരാജ്’ നല്‍കുമെന്ന് ക്ഷേത്രം ട്രസ്റ്റ്. ക്ഷേത്രത്തിന്റെ തറക്കല്ലിടലിനു കുഴിച്ചെടുത്ത മണ്ണാണ് ‘രാംരാജ്’. പ്രതിഷ്ഠാ ചടങ്ങിലേക്ക് 11,000 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്ന് ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു. 55 വിദേശരാജ്യങ്ങളില്‍നിന്ന് നൂറോളം വിദേശ പ്രതിനിധികളും പങ്കെടുക്കും.

🙏അയോധ്യയിലെ പ്രതിഷ്ഠാചടങ്ങില്‍ പങ്കെടുക്കില്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ട്രസ്റ്റിന് കത്തയച്ചു. പിന്നീട് കുടുംബ സമേതം രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും അഖിലേഷ് കത്തില്‍ എഴുതിയിട്ടുണ്ട്.

🙏മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് ഷിന്‍ഡെ പക്ഷ ശിവസേനയില്‍ ചേര്‍ന്നു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണു രാജി. 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നു ദേവ്റ അറിയിച്ചു.

🙏ഇന്ത്യയുടെ ബസുമതി റൈസിന് ഫുഡ് ആന്‍ഡ് ട്രാവല്‍ ഗൈഡായ ‘ടേസ്റ്റ് അറ്റ്ലസ്’ ലോകത്തെ ഏറ്റവും മികച്ച അരിക്കുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

🙏ഇന്‍ഡോറിലെ അനധികൃത ചില്‍ഡ്രന്‍സ് ഹോം മധ്യപ്രദേശ് സര്‍ക്കാര്‍ പൂട്ടിച്ചു. 25 പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരുന്ന വിജയ് നഗറിലെ വാത്സല്യപുരം ബാലാശ്രമമാണ് സീല്‍ ചെയ്തത്.

🙏മാതാപിതാക്കള്‍ വീട്ടില്‍ പൂട്ടിയിട്ട സ്വവര്‍ഗ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഇന്നു പരിഗണിക്കും.

🙏വിമാനം വൈകിയതിനെത്തുടര്‍ന്ന് തന്നെയും മറ്റു സഹയാത്രികരെയും എയ്‌റോബ്രിഡ്ജിനുള്ളില്‍ പൂട്ടിയിട്ടെന്ന് നടി രാധിക ആപ്‌തെ. എയര്‍പോര്‍ട്ടില്‍ നേരിട്ട ദുരനുഭവം സോഷ്യല്‍ മീഡിയ വഴിയാണ് നടി പങ്കുവച്ചത്. ഏതു വിമാനത്താവളത്തിലാണെന്നോ ഏത് ഏയര്‍ലെയിന്‍ ആണെന്നോ വെളിപ്പെടുത്തിയില്ല.

🙏അതിശൈത്യം നേരിടാന്‍ വീട്ടില്‍ കല്‍ക്കരി കത്തിച്ച് താപനില മെച്ചപ്പെടുത്തുന്നതിനിടെ മുറിയില്‍ വിഷപുക നിറഞ്ഞ് ശ്വാസംമുട്ടി കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഡല്‍ഹിയിലെ ആലിപൂരിലാണ് രണ്ടു കുട്ടികള്‍ അടക്കം നാലു പേര്‍ മരിച്ചത്.

🇦🇺 അന്തർദേശീയം 🇦🇽

🙏ദേഹാസ്വാസ്ഥ്യംമൂലം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗം ഇടയ്ക്കുവച്ച് അവസാനിപ്പിച്ചു. വത്തിക്കാനില്‍ വിദേശ വൈദികരുടെ സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പ തൊണ്ടവേദനമൂലം പ്രസംഗം അവസാനിപ്പിച്ചത്. എനിക്ക് സംസാരം പൂര്‍ത്തിയാക്കാനാകുന്നില്ലെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരം നിര്‍ത്തിയത്.

🙏ഇന്ധനച്ചോര്‍ച്ചമൂലം അമേരിക്കയിലെ സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഭൂമിയിലേക്കു പതിക്കുംമുമ്പേ ഏറെക്കുറേ കത്തിത്തീരും. ഇക്കഴിഞ്ഞ എട്ടാം തീയതി യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ വള്‍ക്കന്‍ റോക്കറ്റിലൂടെയാണ് പേടകം വിക്ഷേപിച്ചത്. റോക്കറ്റില്‍ നിന്ന് പേടകം വേര്‍പെടുത്തിയതിനു പിറകേ പേടകത്തില്‍ പൊട്ടിത്തെറി ഉണ്ടായതാണു പ്രശ്നത്തിനു കാരണം.

🙏ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിവാഹിതയായി. ദീര്‍ഘകാല സുഹൃത്തും മകളുടെ അച്ഛനുമായ ക്ലാര്‍ക്ക് ഗഫോര്‍ഡിനെയാണ് വിവാഹം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പ് നടക്കാനിരുന്ന വിവാഹം കൊവിഡ് കാരണം മാറ്റിവച്ചതായിരുന്നു.

🏏കായികം🏏

🙏അഫ്ഗാനിസ്ഥാനെ
തിരായ ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 6 വിക്കറ്റിന്റെ ആധികാരിക വിജയം, ഒപ്പം പരമ്പര നേട്ടവും. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഗുല്‍ബാദിന്‍ നയ്ബിന്റെ 57 റണ്‍സിന്റെ മികവില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34 പന്തില്‍ 68 റണ്‍സെടുത്ത യശസ്വി ജയ്സാവാളിന്റേയും 32 പന്തില്‍ 63 റണ്‍സെടുത്ത ശിവം ദുബെയുടേയും ബാറ്റിംഗ് താണ്ഡവത്തിന്റെ മികവില്‍ 15.4 ഓവറില്‍ വിജയലക്ഷ്യത്തിലെത്തി.