തൃശ്ശൂർ ലൂർദ് മാതാവിന് കാണിക്കയായി സുരേഷ് ഗോപിയുടെ വക പൊൻകിരീടം

Advertisement

തൃശൂര്‍. മാതാവിന് കാണിക്കയായി സുരേഷ് ഗോപിയുടെ വക പൊൻകിരീടം തൃശ്ശൂർ ലൂർദ് കത്തീഡ്രലിലാണ് മാതാവിന് സ്വർണ കിരീടം വഴിപാടായി നൽകിയത്. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് കിരീടം സമർപ്പിച്ചത്.


ലൂർദ് കത്തീഡ്രലിൽ പെരുന്നാളിന് എത്തിയ സമയത്ത് മാതാവിന്റെ തിരുസ്വരൂപത്തിലെ കിരീടം ഇളകുന്നത് കണ്ട് സുരേഷ് ഗോപി തന്നെയാണ് നേർച്ചയായി പുതിയ പൊൻ കിരീടം നൽകാൻ സന്നദ്ധത അറിയിച്ചത്. പിന്നീട് കയ്യിലുള്ള സ്വർണ്ണം പരുമല സ്വദേശി ആനന്ദൻ ആചാരിക്ക് നൽകി കിരീടം നിർമ്മിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.


രണ്ടാഴ്ചയിലധികം സമയമെടുത്താണ് കിരീടം നിർമ്മിച്ചത്. തുടർന്ന് കുടുംബ ce/f ഇന്ന് രാവിലെ ലൂർദ് കത്തീഡ്രൽ എത്തി മാതാവിന്റെ തിരുസ്വരൂപത്തിൽ കിരീടം അണിയിച്ചു. വികാരി ഫാ ഡേവിസ് പുലിക്കോട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. 17 ന് ഗുരുവായൂർ ക്ഷേത്രത്തിലാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം.