കൈവെട്ട് പരാമർശം പ്രതിരോധത്തിൻറെ ഭാഗം മാത്രം, സത്താർ പന്തലൂരിനെ ന്യായീകരിച്ച് സമസ്ത

Advertisement

കോഴിക്കോട്. വിവാദമായ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തലൂരിനെ ന്യായീകരിച്ച് സമസ്ത.കൈവെട്ട് പരാമർശം പ്രതിരോധത്തിൻറെ ഭാഗമായി മാത്രം കണ്ടാൽമതിയെന്ന് മുശവ്വറ അംഗം ഉമ്മർ ഫൈസി മുക്കം.അതെ സമയം മത സംഘടനയുടെ ഔനിത്വം പ്രസംഗത്തിലും ലേഖനത്തിലും കാത്ത് സൂക്ഷിക്കണമെന്ന് സമസ്ത നേതാക്കൾക്ക് നിർദേശം നൽകി.

കൈവെട്ട് പരാമർശം കൂടുതൽ ചർച്ചയാക്കാൻ സമസ്ത ഉദ്ദേശിക്കുന്നില്ല.എന്നാൽ തങ്ങൾക്ക് ഇടയിലെ ഒരാളെ മറ്റുള്ളവർക്ക് ഇട്ട് കൊടുക്കാനും സമസ്ത ഒരുക്കമല്ല.ഈ പശ്ചാത്തലത്തിൽ നേതാക്കൾക്ക് പൊതുവായ നിർദേശം നൽകി വിവാദം അവസാനിപ്പിക്കാനുള്ള തിരക്കിട്ട നീക്കമാണ് സമസ്തയിൽ നടക്കുന്നത്.ഇതിൻറെ പശ്ചാത്തലത്തിൽ വിഷയത്തെ ഒറ്റപ്പെട്ട സംഭവമായി കണ്ട് നിസാരവൽക്കരിക്കുകയാണ് സമസ്ത.സത്താർ പന്തലൂർ സമാധാനത്തിൻറെ പാതയിൽ സഞ്ചരിക്കുന്ന വ്യക്തിയാണെന്നാണ് സമസ്ത നേതാവ് ഉമ്മർ ഫൈസി മുക്കത്തിൻറെ പ്രതികരണം.

വിവാദ പ്രസംഗത്തിൽ െഎ.പി.സി 153 വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിട്ടുണ്ട്.എന്നാൽ കേസ് നിലനിൽക്കുമോ എന്ന കാര്യമാണ് നേതാക്കൾ പ്രധാനമായും പരിശോധിക്കുന്നത്.പ്രസംഗം വളച്ചൊടിച്ചതാണെന്നും കേസിന് പിന്നിൽ സമസ്തയോട് വിരോധ മുള്ളവരാണെന്നുമാണ് സമസ്തയുടെ ആരോപണം.

Advertisement