ഭരിച്ച് മുടിക്ക്, യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പോലീസ് ചവിട്ടിപ്പിടിച്ചതിൽ വ്യത്യസ്ത പ്രതിഷേധം

Advertisement

തിരുവനന്തപുരം.കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പോലീസ് ചവിട്ടിപ്പിടിച്ചതിൽ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌. ഡിജിപിക്ക് കൃത്രിമ തലമുടി പോസ്റ്റലായി അയച്ചാണ് വനിത പ്രവർത്തകർ പ്രതിഷേധിച്ചത്.തിരുവനന്തപുരത്തെ ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിലായിരുന്നു പ്രതിഷേധം. സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.