കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നlർണ്ണായക വെളിപ്പെടുത്തലുമായി ഇഡി, 17 സിപിഎം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ

Advertisement

കൊച്ചി.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നlർണ്ണായക വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയlൽ. കരുവന്നൂർ ബാങ്കിൽ നlയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവിന്റെ സമ്മർദമുണ്ടായെന്ന് ഇ.ഡി.
17 സി.പി.എം ഏരിയാ കമ്മിറ്റികളുടേതായി 25 രഹസ്യ അക്കൗണ്ടുകൾ കരുവന്നൂർ ബാങ്കിലുണ്ടായിരുന്നു .രഹസ്യ അക്കൗണ്ടുകൾ വഴി സി.പി.എം നിക്ഷേപം നടത്തിയത് 100 കോടിയിലധികം രൂപയെന്നും ഇ.ഡി.

കരുവന്നൂർ സഹകരണ ബാങ്കിൽ നിയമവിരുദ്ധ വായ്പ്പകൾ അനുവദിക്കാൻ മന്ത്രി പി.രാജീവ് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോൾ സമ്മർദം ചെലുത്തിയെന്ന് ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ മൊഴി നൽകിയതായാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ. തൃശ്ശൂർ ജില്ലാ സെക്രട്ടറിയായിരുന്ന എ.സി മൊയ്തീൻ , പാലോളി മുഹമ്മദ് കുട്ടി,വിവിധ ഏരിയ ,ലോക്കൽകമ്മിറ്റി സെക്രട്ടറിമാർ എന്നിവരും സമ്മർദം ചെലുത്തിയെന്നും സുനിൽ കുമാറിന്റെ മൊഴിയിലുണ്ട്.
കരുവന്നൂർ ബാങ്കിൽ 17 സി.പി. എം. ഏരിയാ കമ്മിറ്റികളുടെ പേരിൽ 25 രഹസ്യ അക്കൗണ്ടുകളുണ്ടായിരുന്നു.
കഴിഞ്ഞ പത്തു വർഷത്തിനിടെ ഈ രഹസ്യ അക്കൗണ്ടുകൾ വഴിയുള്ള സി.പിഎമ്മിന്റെ കള്ളപ്പണ നിക്ഷേപം 100 കോടിയിൽ പരം വരും.
പാർട്ടി കെട്ടിട ഫണ്ട് അക്കൗണ്ട് , ഏരിയ കോൺഫറൻസ്, സുവനീർ അക്കൗണ്ട് എന്നീ പേരുകളിൽ രഹസ്യ അക്കൗണ്ടുകൾ തുറന്ന് തട്ടിപ്പ് നടത്തി.
പാർട്ടി ലെവി ,പാർട്ടി ഫണ്ട്, ഇലക്ഷൻ ഫണ്ട് എന്നിവയിൽ നിന്നുമുള്ള പണം ഈ രഹസ്യ അക്കൗണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടതായും ഇഡി വ്യക്തമാക്കി. ഇതിനിടെ കരുവന്നൂരില്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി പി.രാജീവ് പ്രതികരിച്ചു.

അതേസമയം രഹസ്യ അക്കൗണ്ടുകളിലെ കള്ളപ്പണം ഉപയോഗിച്ച് പാർട്ടി ,ഭൂമി വാങ്ങിയതായും
തെരഞ്ഞെടുപ്പ് കമ്മീഷൻ ,മറ്റ് ഏജൻസികൾ എന്നിവരുടെ കണ്ണിൽ പെടാതിരിക്കാൻ
കരുവന്നൂർ ബാങ്കിൽ തുറന്ന പല രഹസ്യ അക്കൗണ്ടുകളും സി.പി.എം പിന്നീട് ക്ലോസ് ചെയ്തുവെന്നും ഇ.ഡിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
രഹസ്യ അക്കൗണ്ടുകളിലെ നിക്ഷേപവും പാർട്ടി ഓഫീസുകൾ ഉൾപെടെയുള്ള സ്വത്തുക്കളും ഓഡിറ്റിനു വിധേയമാക്കിയിട്ടില്ലെന്നും
തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗ നിർദേശങ്ങൾ സി പി എം ലംഘിച്ചെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു.