ഓൺലൈൻ തട്ടിപ്പ് ; കണക്ക്‌ പുറത്ത് വിട്ടു പോലീസ്

Advertisement

തിരുവനന്തപുരം .ഓൺലൈൻ തട്ടിപ്പ് ; കണക്ക്‌ പുറത്ത് വിട്ടു പോലീസ്. സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ നഷ്ടമായത് 201 കോടി രൂപ. പോലീസിന് ലഭിച്ചത് 23,753 പരാതികൾ

ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം 74 കോടി രൂപ നഷ്ടമായി. 5107 ബാങ്ക് അക്കൗണ്ടുകൾ പോലീസ് ബ്ലോക്ക് ചെയ്തു. 945 വെബ്സൈറ്റുകളും പോലീസ് ഇടപെട്ടു പ്രവർത്തനം തടസ്സപ്പെടുത്തി. നഷ്ടപ്പെട്ട തുകയുടെ 20 ശതമാനത്തോളം തിരികെ പിടിക്കാന്‍ കഴിഞ്ഞുവെന്നു പോലീസ്