തൃശൂര്‍ . ബിജെപിയുടെ വനിതാ മഹാസംഗത്തിന് പിന്നാലെ തൃശ്ശൂരിൽ മഹാസംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ ഫെബ്രുവരി 4 ന് നടക്കുന്ന മഹാസംഗമം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഉദ്ഘാടനം ചെയ്യും. മഹാ സംഗമത്തോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിക്കാനാണ് കോൺഗ്രസ് നീക്കം. എഐസിസി അധ്യക്ഷന്‍ ബൂത്ത് ഭാരവാഹികളുമായി നേരിട്ട് സംവദിക്കും
സംസ്ഥാനത്തെ 25177 ബൂത്തുകളില്‍ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എല്‍.എമാര്‍ എന്നിങ്ങനെ മൂന്ന് പേര്‍ അടങ്ങുന്ന 75000 ത്തില്‍പ്പരം പ്രവര്‍ത്തകർ പങ്കെടുക്കും. ഒപ്പം മണ്ഡലം മുതല്‍ എഐസിസി തലം വരെയുള്ള കേരളത്തില്‍ നിന്നുള്ള ഭാരവാഹികളും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിക്കാൻ ആണ് നീക്കം.