യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ രണ്ട് കേസില്‍കൂടി അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് കേസുകളിലും ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി.
ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.