2024 ജനുവരി 16 ചൊവ്വ
BREAKING NEWS
👉ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെ മറ്റ് രണ്ട് കേസ്സുകളിൽ കൂടി അറസ്റ്റ് ചെയ്തു.
👉ആലപ്പുഴയിൽ ഇന്നലെ ലാത്തിചാർജിൽ തലയ്ക്ക് പരിക്കേറ്റ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘയെ വിദഗ്ധ ചികിത്സയ്ക്കായ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
👉ഖനന അഴിമതിക്കേസിൽ ഝാര്‍ഘണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ഇ ഡിക്ക് മുന്നിലേക്ക്
👉തൃശൂർ വാടനപ്പള്ളിയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രാക്കാരൻ മരിച്ചു.
👉പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തൃശൂരിൽ നാളെ പ്രാദേശിക അവധി
👉കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവ് ചാടിയ അർഷാദിനെ ഇതുവരെ കണ്ടെത്താനായില്ല
👉മലപ്പുറം വാളാഞ്ചേരി വട്ടപ്പാറയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ മരത്തിലിടിച്ച് 22 പേർക്ക് നിസ്സാര പരിക്ക്.
👉പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നു കേരളത്തിലെത്തും.
👉 വൈകുന്നേരം ആറരയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടര്‍ മാര്‍ഗം കൊച്ചി ദക്ഷിണ നാവിക ആസ്ഥാനത്ത് എത്തും.
👉രാത്രി ഏഴിനു കെപിസിസി ജംഗ്ഷന്‍ മുതല്‍ ഗസ്റ്റ് ഹൗസ് വരെ റോഡ് ഷോ. രാത്രി എറണാകുളം ഗസ്റ്റ് ഹൗസില്‍ തങ്ങുന്ന പ്രധാനമന്ത്രി നാളെ രാവിലെ 7.40 നു ഗുരൂവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തും.
🌴 കേരളീയം 🌴
🙏ലോക്സഭാ തെരഞ്ഞെടുപ്പിനു സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഫെബ്രുവരി മൂന്നിന് തൃശൂരില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തുടക്കം കുറിക്കും. തേക്കിന്‍കാട് മൈതാനയില്‍ ഉച്ചകഴിഞ്ഞു മൂന്നരയ്ക്കു നടക്കുന്ന സമ്മേളനത്തില്‍ ലക്ഷം പേര്‍ പങ്കെടുക്കും.
🙏ഡിഎ കുടിശിക ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ 24 നു പണിമുടക്കും. സഹകരണ വകുപ്പു ജീവനക്കാരും പണിമുടക്കില്‍ പങ്കുചേരും.
🙏പാട്ട കൊട്ടി ശാസ്ത്രബോധമുള്ള സമൂഹത്തെ വളര്‍ത്താനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആള്‍ദൈവങ്ങള്‍ ആദരിക്കപ്പെടുകയാണ്. മതമാണ് രാജ്യപുരോഗതിക്കുള്ള വഴിയെന്നു പ്രചരിപ്പിക്കുന്നു. കേരളത്തില്‍ വിദ്വേഷ രാഷ്ടീയം ഓടാത്തതിനു കാരണം ശാസ്ത്രീയ അടിത്തറയാണ്. പിണറായി വിജയന്‍ പറഞ്ഞു.
🙏കെ-ഫോണിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പ്രശസ്തിക്കുള്ളതല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നീതിക്കു വേണ്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
🙏മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. തമിഴ്‌നാടിന് ജലലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വേണം. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള കേരളത്തിന്റെ ആശങ്ക പരിഗണിക്കപ്പെടണം.
🙏തൃശൂര്‍ വെങ്കിടങ്ങില്‍ കോണ്‍ഗ്രസ് നേതാവ് ടി.എന്‍ പ്രതാപന് വോട്ടഭ്യര്‍ത്ഥിച്ചുള്ള ചുവരെഴുത്തിലെ പ്രതാപന്റെ പേര് പ്രതാപന്‍ തന്നെ ഇടപെട്ട് മായ്പിച്ചു. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയത്.
🙏പത്തനംതിട്ട വടശ്ശേരിക്കരയ്ക്ക് സമീപം പേഴുംപാറയില്‍ ഇരുമ്പു കോണി ഉപയോഗിച്ചു കുരുമുളക് പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റ് ദമ്പതികളില്‍ ഭാര്യ മരിച്ചു. സുധാമണി എന്ന അമ്പത്തഞ്ചുകാരിയാണ് മരിച്ചത്.
ദേശീയം
🙏അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ക്ഷേത്രം ട്രസ്റ്റ്. പ്രതിഷ്ഠക്കു മുന്നോടിയായുള്ള ചടങ്ങുകള്‍ ഇന്ന് ആരംഭിക്കും. 22 ന് ഉച്ചയ്ക്ക് 12.20 നാണ് വിഗ്രഹ പ്രതിഷ്ഠ. 200 കിലോയോളമാണ് ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന ശ്രീരാമ വിഗ്രഹത്തിന്റെ തൂക്കം.
🙏അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനു മുമ്പേ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ സരയൂ നദിയില്‍ സ്നാനം ചെയ്ത് രാമക്ഷേത്രം സന്ദര്‍ശിച്ചു. ശ്രീരാമന്‍ എല്ലാവരുടേതുമാണെന്ന മുദ്രാവാക്യവുമായാണ് കോണ്‍ഗ്രസ് സംഘം അയോധ്യയിലെത്തിയത്.
🙏ശിവസേന ഷിന്‍ഡെ വിഭാഗത്തെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിച്ച സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.
🙏ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. മറ്റു പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയിട്ടും ബിഎസ്പിക്കു പ്രയോജനം ഉണ്ടായിട്ടില്ലെന്നു ബോധ്യപ്പെട്ടതിനാലാണ് സഖ്യം വേണ്ടെന്നു തീരുമാനിച്ചതെന്ന് മായാവതി പറഞ്ഞു.
🙏ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് ഗിഡുഗു രുദ്രരാജു രാജിവച്ചു. ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന വൈ.എസ്. ശര്‍മിളയെ അധ്യക്ഷയായി നിയമിച്ചേക്കും.
🙏മഹാരാഷ്ട്രയില്‍ എടിഎം കൊള്ളയടിക്കാന്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ചതുമൂലം അകത്തുണ്ടായിരുന്ന 21 ലക്ഷം രൂപ കത്തിപ്പോയി. താനെയിലെ ഡോംബിവാലി ടൗണ്‍ഷിപ്പിലെ വിഷ്ണു നഗറിലുള്ള ദേശസാല്‍കൃത ബാങ്കിന്റെ എടിഎമ്മിലാണ് സംഭവം. പ്രതികളെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.
🙏കാമുകിക്കു ജോലി കിട്ടാന്‍ പെണ്‍വേഷം ധരിച്ച് ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റു ചെയ്തു. പഞ്ചാബിലെ ഫരീദ്കോട്ടിലെ ഫസില്‍കയില്‍ നിന്നുള്ള അംഗ്രേസ് സിംഗാണ് പിടിയിലായത്.
🇦🇺 അന്തർദേശീയം 🇦🇽
🙏അമേരിക്കന്‍ ചരക്കു കപ്പലിലേക്കു ഹൂതികളുടെ മിസൈല്‍ ആക്രമണം. യെമനില്‍ നിന്ന് തൊടുത്ത മൂന്നു മിസൈലുകളില്‍ ഒരെണ്ണം കപ്പലിനു മുകളില്‍ പതിച്ചു. കപ്പലില്‍ തീ പടര്‍ന്നെങ്കിലും ആളപായമില്ല. ഹൂതി കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയും ബ്രിട്ടനും കനത്ത ആക്രമണം നടത്തിയിരുന്നു.
🙏അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന് നാലു ലക്ഷം ഡോളര്‍ നല്‍കണമെന്ന് ന്യൂയോര്‍ക്ക് കൗണ്ടി സുപ്രീംകോടതി ഉത്തരവിട്ടു. ടൈംസിനെതിരേ ട്രംപ് നല്‍കിയ കേസ് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണു നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്.
🙏റഷ്യന്‍ ചാരവിമാനം യുക്രെയിന്‍ വെടിവച്ചിട്ടു. 2,800 കോടി രൂപയോളം വിലവരുന്ന വിമാനമാണ് തകര്‍ക്കപ്പെട്ടത്.
🙏അതിര്‍ത്തിയിലുള്ള പ്യോങ്യാങ് റേഡിയോ സ്റ്റേഷന്‍ ഉത്തര കൊറിയ അടച്ചുപൂട്ടി. ദക്ഷിണ കൊറിയ ഈ റേഡിയോ സ്റ്റേഷനിലൂടെ രഹസ്യ സന്ദേശങ്ങള്‍ കൈമാറുന്നുവെന്ന് സംശയിച്ചാണ് അടച്ചുപൂട്ടിയത്.
🏏 കായികം 🏏
🙏2023 ലെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം അര്‍ജന്റീനയുടേയും ഇന്റര്‍ മയാമിയുടെയും സൂപ്പര്‍താരമായ താരമായ ലയണല്‍ മെസിക്ക്. എട്ടാമത്തെ തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്‌കാരം നേടുന്നത്. മികച്ച വനിതാ താരമായി ബാഴ്‌സലോണയുടെ സ്പാനിഷ് താരം അയ്താന ബോണ്‍മതി തിരഞ്ഞെടുക്കപ്പെട്ടു.