എഴുത്തുകാരി കെ.ബി.ശ്രീദേവി അന്തരിച്ചു

Advertisement

പ്രശസ്ത എഴുത്തുകാരി കെ.ബി.ശ്രീദേവി അന്തരിച്ചു. 84 വയസായിരുന്നു. നമ്പൂതിരി സമൂദായത്തിലെ സ്ത്രീജീവിതത്തെക്കുറിച്ചുള്ള എഴുത്തുകളാണ് ശ്രദ്ധേയമായത്. യ‍ജ്ഞം, അഗ്നിഹോത്രം, മൂന്നാം തലമുറ, ദശരഥം, ചാണക്കല്ല് എന്നിവ  പ്രധാന കൃതികൾ. യജ്ഞത്തിന് 1974ലെ കുങ്കുമം അവാർഡ് ലഭിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.