കോഴിക്കോട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവിന് കുത്തേറ്റു. അക്രമത്തിനുശേഷം രക്ഷപ്പെട്ടപ്രതി അപകടത്തില്‍പെട്ട് പൊലീസ് പിടിയിലായി.
കോഴിക്കോട് കൊടുവള്ളി പാലക്കുറ്റി സ്വദേശി ഷമീറിനാണ് കുത്തേറ്റത്. പ്രതി ചോട്ടാ നിസാർ പൊലിസ് കസ്റ്റഡിയിൽ . ഇന്നലെ രാത്രിയാണ് സംഭവം . കുത്തിയ കത്തി ഷമീറിന്റെ കാലിൽ തുളച്ചുകയറിയ നിലയിലാണ്. ശസ്ത്രക്രിയക്കായി ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ സ്കൂട്ടർ അപകടത്തിൽപ്പെട്ടു. തുടർന്ന് ഇയാളെ ചേവായൂർ പൊലിസ് കസ്റ്റഡിയിൽ എടുത്ത് കൊടുവള്ളി പൊലിസിന് കൈമാറുകയായിരുന്നു