തൃശൂര്‍. അതിരപ്പിള്ളി വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന വിനോദ സഞ്ചാരികൾക്ക് എതിരേ കേസെടുത്തു. അതിരപ്പിള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫീസറാണ് അങ്കമാലി സ്വദേശികളായ 5 പേർക്ക് എതിരേ കേസെടുത്തത്. കേരള ഫോറസ്റ്റ് ആക്ട് പ്രകാരം കേസ് എടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇവർ വാഹനവുമായി 10 കിലോമീറ്ററിലേറെ വനത്തിനുള്ളിലേക്ക് യാത്ര ചെയ്തത് .ഇവർ വനത്തിൽ കടക്കാനുപയോഗിച്ച വാഹനവും പിടിച്ചെടുക്കും . ഇവരോടൊപ്പം ഉണ്ടായിരുന്ന താൽക്കാലിക വാച്ചർ അയ്യംപുഴ സ്വദേശി ശ്രീലേഷും കേസിൽ പ്രതി യാണ്