പിണറായി ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രി,വിഡി സതീശന്‍

Advertisement

തിരുവനന്തപുരം.യുവജനസമരങ്ങളെ ചോരയില്‍മുക്കികൊല്ലാന്‍ ശ്രമിക്കുന്ന ക്രൂരനും രക്തദാഹിയുമായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. പബ്‌ളിസിറ്റിക്കുവേണ്ടി കോടതിയില്‍പോകേണ്ട കാര്യമില്ലെന്നും മാധ്യമങ്ങളെ കണ്ടാല്‍ മതിയെന്നും കോടതിയുടെ പരിഹാസത്തിന് മറുപടിയായി സതീശന്‍ പറഞ്ഞു.

നീതിന്യായവ്യവസ്ഥയില്‍ പരിഹാസം ശരിയല്ല.ആളുകളുടെ അവസാന പ്രതീക്ഷയും വിശ്വാസവും കോടതിയാണ്, നീതികിട്ടില്ലെന്ന ബോധം ജനങ്ങള്‍ക്കുണ്ടാവുമെന്നും സതീശന്‍ പറഞ്ഞു. ഡോക്യുമെന്റ് കുറവുണ്ടെങ്കില്‍ കോടതിക്ക് അതു ചോദിക്കാമായിരുന്നുഇത് താനും പിണറായി വിജയനും തമ്മിലുണ്ടായ അതിര്‍ത്തി തര്‍ക്കമല്ല. വേലികെട്ടിയപ്പോഴുണ്ടായ തര്‍ക്കമെങ്കില്‍ പൊതു താല്‍പര്യമല്ലെന്ന് പറയാം.

Advertisement