കൊച്ചിയിൽ നരേന്ദ്രമോദിക്കെതിരെ കെഎസ് യു ബാനര്‍…. അഴിച്ചുമാറ്റണമെന്ന് പോലീസ് നിര്‍ദേശം

Advertisement

എറണാകുളം ലോ കോളജിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കെഎസ് യു ബാനര്‍. ‘എ ബിഗ് നോ ടു മോദി’ എന്ന് ബാനറില്‍ എഴുതുയിട്ടുണ്ട്. ‘നോ കോംപ്രമൈസ്’, എന്നും ‘സേവ് ലക്ഷദ്വീപ്’ എന്നും ബാനറിലുണ്ട്. 
കെഎസ് യു കോളജ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ കടന്നു പോകുന്ന വഴിയില്‍ തന്നെയാണ് ബാനര്‍ ഉയര്‍ത്തിയിട്ടുള്ളത്. ബാനര്‍ അഴിച്ചുമാറ്റണമെന്ന് പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. 
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദി ഇന്നു വൈകീട്ടാണ് കൊച്ചിയില്‍ റോഡ് ഷോ നടത്തുന്നത്.