ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ട്രെയിൻ അനുവദിച്ചു

Advertisement

ചെങ്ങന്നൂര്‍ . ശബരിമല തീർത്ഥാടകർക്കായി പ്രത്യേക ട്രെയിൻ അനുവദിച്ചു. ചെങ്ങന്നൂർ – ചെന്നൈ റൂട്ടിലാണ് സ്പെഷ്യൽ ട്രെയിൻ . ഇന്ന് രാത്രി 7.45 ന് പുറപ്പെടുന്ന ട്രെയിൻ നാളെ രാവിലെ 10.45 ന് ചെന്നൈയിൽ എത്തും. അയൽ സംസ്ഥാനങ്ങളിൽ നിന്നും മകരവിളക്ക് ദർശനത്തിനെത്തിയ തീർത്ഥാടകരിൽ പലർക്കും തിരികെ പോകാനായിട്ടില്ല. ചെങ്ങന്നൂർ , കോട്ടയം സ്റ്റേഷനുകളിൽ തീർക്ഷാടകർ കുടുങ്ങി കിടക്കുന്ന സാഹചര്യത്തിലാണ് നടപടി. മുൻകൂട്ടി ബുക്ക് ചെയ്യാതെ തന്നെ യാത്ര ചെയ്യാനാകും.