കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനഃസംഘടിപ്പിച്ചു

Advertisement

കെപിസിസി രാഷ്ട്രീകാര്യ സമിതി എഐസിസി പുനഃസംഘടിപ്പിച്ചു. 19 പേരാണ് പുതുമുഖങ്ങള്‍. ശശി തരൂര്‍ അടക്കം അഞ്ച് എംപിമാരെ പുതുതായി ഉള്‍പ്പെടുത്തി. എംപിമാരും പുതുമുഖങ്ങളുമടക്കം 36 അംഗ സമിതിയെയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 21 അംഗങ്ങളായിരുന്നു സമിതിയിലുണ്ടായിരുന്നത്.അംഗങ്ങളുടെ എണ്ണം 36 ആക്കിയാണ് ഇത്തവണ കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിച്ചത്.
പ്രവര്‍ത്തക സമിതി അംഗമായ ശശിതരൂര്‍, അടൂര്‍ പ്രകാശ്, എംകെ രാഘവന്‍, ആന്റോ ആന്റണി, ഹൈബി ഈഡന്‍ എന്നീ എംപിമാര്‍ സമിതിയിലേക്കെത്തി. എപി അനില്‍കുമാര്‍, സണ്ണിജോസഫ്, റോജി എം ജോണ്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പുതുതായെത്തിയ എംഎല്‍എമാര്‍.

Advertisement