വയനാട്. മലയാളി കര്‍ഷകനെ കര്‍ണാടകയിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബത്തേരി കയ്യൂന്നി സ്വദേശി രവികുമാര്‍ ആണ് മരിച്ചത്. 45 വയസായിരുന്നു. ചാമരാജ് നഗർ ജില്ലയിൽ കുള്ളൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു. പന്ത്രണ്ട് ഏക്കറിലായിരുന്നു കൃഷി. വിളയ്ക്ക് വില ലഭിക്കാതായതോടെ കടബാധ്യതയേറിയതിന്‍റെ മനോവിഷമമാകാം ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നു. ലതയാണ് ഭാര്യ. രക്ഷിതാ, ദീക്ഷിത എന്നിവര്‍ മക്കളാണ്