കോഴിക്കോട് . ആർട്ടിഫിഷൽ ഇന്റലിജിൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് പണം തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയെ ഇന്ന് കേരളത്തിൽ എത്തിക്കും. ഗുജറാത്തു സ്വദേശിയായ ഹൈടെക്ക് തട്ടിപ്പ് സംഘം തലവൻ കൗശാൽ ഷായെ ആണ് ഇന്ന് കോഴിക്കോട് എത്തിക്കുക
മറ്റൊരു തട്ടിപ്പ് കേസിൽ ഡൽഹി തീഹാർ ജയിലിലാണ് ഇയാള്‍. ഇന്ന് കോഴിക്കോട് സി ജെ എം കോടതിയിൽ ഹാജരാക്കും. എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടന്ന സംസ്ഥാനത്തെ ആദ്യ തട്ടിപ്പ് കേസിലാന്ന് പോലീസ് നടപടി
കേന്ദ്ര സർക്കാർ റിട്ടയർ ചെയ്ത കോഴിക്കോട് സ്വദേശിയിൽ നിന്നും കൂടെ ജോലി ചെയ്ത ആളുടെ ശബ്ദം ഡീപ് ഫേക് സംവിധാനത്തിൽ ഉണ്ടാക്കി വ്യാജ വാട്സ്ആപ് വഴി തട്ടിപ്പ് നടത്തിയ കേസിലാണ് പ്രതിയെ ഡൽഹി ജയിലിൽ അറസ്റ് രേഖ പെടുത്തി കേരളത്തിലേക്ക് കൊണ്ട് വരുന്നത്