മാർക്ക്‌ ദാനം, ഗവർണർക്ക് പരാതി നൽകി സേവ് യൂണിവേഴ്സിറ്റി ക്യാപെയിൻ കമ്മിറ്റി

Advertisement

കോഴിക്കോട്.കാലിക്കറ്റ് സർവകലാശാലയിലെ മാർക്ക്‌ ദാനം റദ്ദാക്കാൻ ഗവർണർക്ക് പരാതി നൽകി
സേവ് യൂണിവേഴ്സിറ്റി ക്യാപെയിൻ കമ്മിറ്റി.
എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിക്ക് ഇൻ്റേണൽ പരീക്ഷയ്ക്ക് ആറ് മാർക്ക് കൂട്ടി നൽകി ജയിപ്പിച്ചെന്നാണ് പരാതി.
സർവകലാശാല സിൻഡിക്കേറ്റ് ഒരിക്കൽ തള്ളിയ മാർക്ക് ദാന അപേക്ഷയാണ് ഇപ്പൊൾ നിലവിലിരിക്കുന്ന സിൻഡിക്കേറ്റ് അനധികൃതമായി അനുവദിച്ചത് എന്നും പരാതിയിലുണ്ട്. ചട്ട വിരുദ്ധ നടപടികൾ തടയേണ്ട വൈസ് ചാൻസലർ തട്ടിപ്പുകൾക്ക് കൂട്ട് നിൽക്കുകയാണ് എന്നും സേവ് യൂണിവേഴ്സിറ്റി ക്യാപെയിൻ കമ്മിറ്റി ആരോപിക്കുന്നു. മാർക്ക് ദാനത്തിൽ പ്രതിഷേധിച്ച് കെ എസ് യു സർവകലാശാലയിൽ പരീക്ഷ ഭവൻ ഉപരോധിച്ചു.