വാർത്താനോട്ടം

Advertisement

2024 ജനുവരി 17 ബുധൻ

BREAKING NEWS

👉 പ്രധാനമന്ത്രി നരന്ദ്ര മോദി ഇന്ന് രാവിലെ 7.40 ന് ഗുരുവായൂരിൽ എത്തി,
തൃപ്രയാർ ശ്രീരാമ കൃഷ്ണ ക്ഷേത്രത്തിലും സന്ദർശനം നടത്തും

👉ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാടിൽ പ്രധാനമന്ത്രിക്ക് ഇന്ന് രാവിലെ ബിജെപി പ്രവർത്തകർ ആവേശകരമായ വരവേല്പ് നൽകി.

👉പ്രധാനമന്ത്രിയുടെ സന്ദർശനം: കനത്ത സുരക്ഷയിൽ ക്ഷേത്രനഗരി.

👉 സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലിപ് ,മേനക, ഖുഷ്ബു ,ഷാജി കൈലാസ്, സുരേഷ് കുമാർ, തുടങ്ങിയവർ ഗുരുവായൂരിൽ.

👉രാഹുൽ മാങ്കൂട്ടത്തലിൻ്റെ ജാമ്യഹർജി ഇന്ന് പരിഗണിക്കും.സെക്രട്ടറിയേറ്റിലേക്ക് ഇന്ന് നൈറ്റ് മാർച്ച്

👉കുസാറ്റ് ദുരന്തത്തിൽ വൻ സുരക്ഷാ വീഴ്ച്ചയെന്ന് പോലീസ് ഹൈക്കോടതിയിൽ

👉പാകിസ്ഥാനിൽ ഇറാൻ്റെ റോക്കറ്റ് ആക്രമണം, രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു.

കേരളീയം

🙏’കൊച്ചിയുടെ സ്നേഹത്തില്‍ വിനയാന്വിതനായി ചില കാഴ്ചകള്‍ പങ്കുവയ്ക്കുന്നു.’ കൊച്ചിയില്‍ തനിക്കു ലഭിച്ച വരവേല്‍പിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് എക്സ് പ്ളാറ്റ്ഫോമില്‍ മോദി മലയാളത്തില്‍ കുറിച്ച വരികള്‍ ഇങ്ങനെയായിരുന്നു .

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സുരേഷ് ഗോപി സ്വര്‍ണത്തളിക സമ്മാനിക്കും. സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് മോദി ഗുരുവായൂരില്‍ എത്തുന്നത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ മോഹന്‍ -ശ്രീദേവി ദമ്പതികളുടെ മകന്‍ ശ്രേയസ് ആണു വരന്‍. രാവിലെ 8.45 നാണു വിവാഹം.

🙏അയോധ്യ വിഷയത്തില്‍ ഗായിക കെഎസ് ചിത്രയ്ക്കെതിരേ വിവാദങ്ങളുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രാമക്ഷേത്രം പണിയാന്‍ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേ. വിശ്വാസമുള്ളവര്‍ക്ക് പോകാം, ചിത്ര അടക്കം ആര്‍ക്കും അഭിപ്രായങ്ങള്‍ പറയാമെന്നും സജി ചെറിയാന്‍.

🙏പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018 ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിനിടെ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് 13,000 രൂപ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തു.

🙏തലശേരി -മാഹി ബൈപാസ് അടുത്ത മാസം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയേക്കും. കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാട് മുതല്‍ കോഴിക്കോട് ജില്ലയിലെ അഴിയൂര്‍ വരെ 18.6 കിലോമീറ്റര്‍ ആറുവരിപ്പാത ബൈപ്പാസ് 1181 കോടി രൂപ മുടക്കിയാണു നിര്‍മിച്ചിരിക്കുന്നത്.

🙏ബന്ദിപ്പൂര്‍ വനമേഖലയിലെ ദേശീയപാത 766 ലെ രാത്രി യാത്രാ നിരോധനം തുടരേണ്ടതുണ്ടോയെന്ന് ആരാഞ്ഞുകൊണ്ട് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനും കേരള, കര്‍ണാടക സര്‍ക്കാരുകള്‍ക്കും നോട്ടീസയച്ചു. ബദല്‍ പാത നിര്‍ദേശം പരിഗണനയിലുണ്ടെന്നു കേന്ദ്രം കോടതിയെ അറിയിച്ചു.

🙏റേഷന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ കരാറുകാര്‍ നടത്തിയിരുന്ന സമരം പിന്‍വലിച്ചു. കരാറുകാര്‍ക്കു നല്‍കാനുണ്ടായിരുന്ന കുടിശികത്തുകയില്‍ നവംബര്‍ വരെയുള്ള തുക വിതരണം ചെയ്യാന്‍ തീരുമാനമായതോടെയാണ് സമരം അവസാനിപ്പിച്ചത്.

🙏നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമായെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

🙏ആലപ്പുഴയില്‍ കളക്റ്ററേറ്റ് മാര്‍ച്ചിനിടെ വനിതകള്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വധശ്രമത്തിനു കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല ഡി ജി പിക്ക് കത്തു നല്‍കി.

🙏നവകേരള സദസ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെകട്ടറി അജിമോന്‍ കണ്ടല്ലൂരിനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റില്‍. ഡി വൈ എഫ് ഐ. പ്രവര്‍ത്തകനായ മാവേലിക്കര ഭരണിക്കാവ് വില്ലേജില്‍ തെക്കേ മങ്കുഴി പാപ്പാടിയില്‍ വീട്ടില്‍ അനൂപ് വിശ്വനാഥന്‍ (30) ആണ് അറസ്റ്റിലായത്.

🙏മലയാളി കര്‍ഷകന്‍ കര്‍ണാടകയില്‍ ആത്മഹത്യ ചെയ്തു. വയനാട് സുല്‍ത്താന്‍ ബത്തേരി കയ്യൂന്നി സ്വദേശി രവികുമാര്‍ എന്ന നാല്‍പത്തഞ്ചുകാരനാണ് ആത്മഹത്യ ചെയ്തത്. ചാമരാജ് നഗര്‍ ജില്ലയില്‍ കുള്ളൂരില്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി ചെയ്തു വരികയായിരുന്നു രവികുമാര്‍.

🇳🇪 ദേശീയം 🇳🇪

🙏എല്ലാ വിഭാഗങ്ങള്‍ക്കും നീതി ഉറപ്പാക്കാനാണ് ഭാരത് ജോഡോ ന്യായ് യാത്രയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദുരിതം അനുഭവിക്കുന്ന മണിപ്പൂരിലെ ജനങ്ങള്‍ക്ക് നീതി ലഭിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു തവണ പോലും മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നത് അപമാനകരമാണെന്നും കൊഹിമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

🙏ആന്ധ്രാ പ്രദേശില്‍ വൈഎസ് രാജശേഖര റെഡ്ഡിയുടെ മകളും ആന്ധ്ര മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മിളയെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായി നിയമിച്ചു. അധ്യക്ഷ പദവി രാജിവച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന ജി രുദ്രരാജുവിനെ പ്രവര്‍ത്തക സമിതില്‍ പ്രത്യേക ക്ഷണിതാവാക്കും.

🙏ഡീപ് ഫേക്ക് തട്ടിപ്പിന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരെ ഇരയാക്കിയ സാഹചര്യത്തില്‍ സമൂഹ മാധ്യമ കമ്പനികള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. നടപടിയെടുക്കാത്ത കമ്പനികള്‍ക്കെതിരേ ഒരാഴ്ചയ്ക്കകം നിയമം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

🙏പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെ പരിഹസിച്ചു പ്രസംഗിച്ചതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും സഞ്ജയ് സിംഗ് എംപിക്കും എതിരേ രജിസ്റ്റര്‍ ചെയ്ത അപകീര്‍ത്തി കേസ് സുപ്രിംകോടതി താല്‍കാലികമായി സ്റ്റേ ചെയ്തു. നാലാഴ്ചത്തേക്കാണ് സ്റ്റേ.

🙏കോണ്‍ഗ്രസിലെ ആര്‍ക്കും അയോധ്യയില്‍ പോകാമെന്ന് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിഷ്ഠാ ദിനം മോദി രാഷ്ട്രീയ ചടങ്ങാക്കിയതിനാലാണ് നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

🇦🇺 അന്തർദേശീയം 🇦🇽

🙏ഐസ്ലന്‍ഡില്‍ അഗ്നിപര്‍വത സ്ഫോടനംമൂലം വന്‍ നാശം. ലാവ ഒഴുകിയതിനെ തുടര്‍ന്ന് ഗ്രിന്‍ഡാവിക് നഗരത്തിലെ വീടുകള്‍ കത്തിനശിച്ചു. പ്രദേശത്തെ വീട്ടുകാരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. പ്രദേശത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ അഗ്നിപര്‍വത സ്ഫോടനമാണ് ഇത്.

🏏 കായികം

🙏ടെന്നീസില്‍ ഒരു ഇന്ത്യന്‍ താരോദയം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിലെ പുരുഷ വിഭാഗത്തിലെ ആദ്യ റൗണ്ടില്‍ കസാഖിസ്താന്റെ ലോക 27-ാം നമ്പര്‍ താരം അലക്‌സാണ്ടര്‍ ബബ്ലികിനെ തകര്‍ത്ത ഇന്ത്യയുടെ സുമിത് നാഗലാണ് ആ താരം.

🙏അഫ്ഗാനിസ്താനെ
തിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരം ഇന്ന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ മൂന്നാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുക. വൈകീട്ട് 7 മണി മുതലാണ് മത്സരം.

Advertisement