ഗുരുവായൂരിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ പങ്കെടുത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം ആയിരുന്നു നരേന്ദ്ര മോദി വധുവരന്മാരെ ആശിർവാദിക്കാനായി കല്യാണ മണ്ഡപത്തിൽ എത്തിയത്. ശേഷം ഗുരുവായൂർ ശ്രീവത്സം ഗെസ്റ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി ഉടൻ തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലെ കല്യാണമണ്ഡപത്തിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. ഭാഗ്യ സുരേഷിന്റെ താലികെട്ടു ചടങ്ങില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി, തൊട്ടടുത്ത് വിവാഹം നടന്ന 10 വധുവരന്മാർക്കും ആശംസ അറിയിച്ചു. വധുവരന്മാർക്ക് അക്ഷതം നൽകി പ്രധാനമന്ത്രി അനുഗ്രഹിച്ചു