ഗതാഗതം തടസ്സപ്പെടുത്തി ഒട്ടകപ്പുറത്തെത്തി വരന്റെയും സുഹൃത്തുക്കളുടെയും വിവാഹാഘോഷത്തിനെതിരെ പോലീസ് കേസ്. കണ്ണൂരില്‍ ആണ് റോഡ് ഗതാഗതം തടസപ്പെടുത്തി വിവാഹ ആഘോഷം നടന്നത്. സംഭവത്തില്‍ ഒട്ടകപ്പുറത്തെത്തിയ വരന് റിസ്വാനും 25 സുഹൃത്തുക്കള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ശനിയാഴ്ചയായിരുന്നു വിവാഹം. ഞായറാഴ്ചയാണ് വരന്റെയും കൂട്ടുകാരുടെയും ആഘോഷം നടന്നത്. അന്യായമായി സംഘംചേര്‍ന്ന് ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്.