രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം

Advertisement

സെക്രട്ടറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
തിങ്കളാഴ്ച തോറും ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നാണ് വ്യവസ്ഥ. മറ്റ് രണ്ടുകേസുകളിലും രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് രാഹുലുള്ളത്. ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും പ്രതിചേര്‍ത്തിട്ടുണ്ട്. ഈ കേസിലെ ജാമ്യ ഹര്‍ജിയും കോടതി പരിഗണിക്കും.