രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Advertisement

ഇടുക്കി പൂപ്പാറയിലെ പന്നിയാര്‍ പുഴയില്‍ രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. മൂലത്തറ സ്വദേശി കണ്ണന്റെയും ഭുവനേശ്വരിയുടേയും മകന്‍ മിത്രന്‍ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു.
നാട്ടുകാരും അഗ്‌നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ സമീപത്തെ പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ നിലയില്‍ കുട്ടിയെ കണ്ടെത്തി. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement