തീരക്കടലില്‍ മത്സ്യ സമ്പത്ത് വർധിക്കാൻ കൃത്രിമ പ്പാരുകൾ സ്ഥാപിക്കുന്നു

Advertisement

തിരുവനന്തപുരം. തീരക്കടലില്‍ മത്സ്യ സമ്പത്ത് വർധിക്കാൻ കൃത്രിമ പ്പാരുകൾ സ്ഥാപിക്കുന്ന വന്‍ പദ്ധതിക്ക് തുടക്കമായി. പൊഴിയൂർ മുതൽ വർക്കല വരെ 42 മത്സ്യ ഗ്രാമങ്ങളിലാണ് പാരുകളിടുക. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം കേന്ദ്ര ഫിഷറീസ് മന്ത്രി പർ ഷോത്തം രൂപാല ഓൺലൈനായി നിർവ്വഹിച്ചു. മന്ത്രി സജി ചെറിയാൻ പദ്ധതിയുടെ ഫ്ലാഗ് ഓഫ് വിഴിഞ്ഞത്ത് നിർവ്വഹിച്ചു.

സംസ്ഥാനത്ത് മത്സ്യസമ്പത്ത് കുറയുന്നതായി സമുദ്ര സ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെയടക്കം പഠനങ്ങളുണ്ടായിരുന്നു.ഈ പശ്ചാതലത്തിലാണ് മത്സ്യ സമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സർക്കാരുകർ സംയുക്തമായി ചേർന്ന് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് 2222 മത്സ്യഗ്രാമങ്ങളിൽ കൃത്രിമ പ്പാരുകളിടാനാണ് ലക്ഷ്യം. ഇതിന്റെ ആദ്യ ഘട്ടമാണ് തിരുവനന്തപുരത്ത് നടന്നത്. പദ്ധതി കേരളത്തിന്റെ മത്സ്യബന്ധന മേഖലയിൽ സമഗ്ര മാറ്റം വരുത്തുമെന്ന് മന്ത്രി സജി ചെറിയാൻ.

ഇൻസ്പെക്ഷൻ വെസലിൽ കടലിൽ കൃത്രിമ പാരുകൾ നിക്ഷേപിക്കുന്ന സ്ഥലവും മന്ത്രി സന്ദർശിച്ചു. ഉരുവിലാണ് പാരുകൾ കയറ്റി കടലിന്റെ അടിത്തട്ടിലിടുക.കേന്ദ്രത്തിന്റെ 60 ശതമാനവും സംസ്ഥാനത്തിന്റെ 40 ശതമാനം വിഹിതവും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക.

Advertisement